Language   

L'Internationale

Eugène Pottier
Back to the song page with all the versions


MALAYALAM [2] / MALAYALAM [2]
സാര്‍വദേശീയ ഗാനം. തര്‍ജമ സച്ചിദാനന്ദന്‍

ഉണരുവിന്‍ പട്ടിണിയുടെ തടവുകാരെ, നിങ്ങള്‍
ഉണരുവിന്‍ ഭൂമിയിലെപ്പീഡിതരേ നിങ്ങള്‍ !
ഇടിമുഴക്കിയലറി നില്പു നീതിയന്ത്യശാസനം
പിറവികൊള്‍കയായി രമ്യനവ്യലോകമൊന്നിതാ.

പഴമതന്‍ വിലങ്ങു പൂട്ടിയിടുകയില്ല നമ്മളെ
അടിമകള്‍ നുകം വലിച്ചെറിഞ്ഞുയര്‍ത്തെണീക്കുവിന്‍,
പുതിയതാം തറയ്ക്കു മീതെയുലകമിനിയുയര്‍ന്നിടും.
ഇന്നലെവരെയൊന്നുമല്ല നമ്മള്‍ ,
ഇന്നു തൊട്ടു നമ്മളാകുമെല്ലാം.

കോറസ്- "ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നില്‍ക്കുവിന്‍
അഖിലലോക ഗാനമിതു മനുഷ്യവംശമാകും!"

വേണ്ട വേണ്ട മുകളില്‍ നിന്നിറങ്ങി വന്ന രക്ഷകര്‍ ,
വേണ്ട രാജസഭയില്‍ നിന്ന് നമ്മളെബ്ഭരിക്കുവോര്‍
തൊഴിലെടുക്കുവോര്‍ക്കു വേണ്ടിയവരെറിഞ്ഞ തുട്ടുകള്‍ .
കള്ളനെപ്പിടിച്ചു കളവുമുതല്‍ തിരിച്ചു വാങ്ങുവാന്‍
തടവില്‍ നിന്നു മനുജചേതനയ്ക്കു മുക്തി നല്കുവാന്‍
സകലവര്‍ക്കുമായി നമുക്കു വഴി തിരക്കിടാം.
നമ്മളെന്തു ചെയ്യണം! നമ്മള്‍ നിശ്ചയിക്കണം,
നമ്മള്‍ നിശ്ചയിച്ചുറച്ചു നല്ലപോലെ ചെയ്യണം.

കോറസ്- "ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നില്‍ക്കുവിന്‍
അഖിലലോക ഗാനമിതു മനുഷ്യവംശമാകും!"

നിയമമിന്നു ചതികള്‍ കൊണ്ടടിച്ചമര്‍ത്തിടുന്നു നമ്മെ
രുധിരമൂറ്റിടുന്നു കൂലിയടിമ സമ്പ്രദായവും
ധനികനില്ല കടമകള്‍ , നിയമമവശനൊരു കെണി,
അലസരായ് മയങ്ങി നമ്മളടിമയായിയേറെ നാള്‍ .
സ്ഥിതിസമത്വനിയമമൊന്നു വേറെ; സമതയിങ്ങനെ
പറയും; 'ഇല്ല കടമയെങ്കിലില്ലൊരവകാശവും,
സ്വന്തമാക്കുവാനൊരാള്‍ക്കുമാവില്ല തുല്യരെ,

കോറസ്- "ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നില്‍ക്കുവിന്‍
അഖിലലോക ഗാനമിതു മനുഷ്യവംശമാകും!"

മിഴി വിടര്‍ത്തി വീമ്പിയന്നൊരരചരവരെ നോക്കുവിന്‍ ,
ഖനിയടക്കി, റെയിലടക്കി, മണ്ണടക്കി വാഴുവോര്‍ !
തൊഴില്‍ കവര്‍ന്ന ചൂഷകന്‍റെ ചരിതമൊഴികെയെന്തുകാണു-
മവരുടെ വന്‍കഥകളില്‍ ?
വേര്‍പ്പൊഴുക്കി നാമൊരുക്കി നേട്ടമൊക്കെയലസര്‍ തന്‍
കോട്ടയില്‍ പൊലിച്ചു കൂട്ടി, അതു പിടിച്ചെടുക്ക നീതി
അതിനു നമ്മളുടമകള്‍ .

കോറസ്- "ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നില്‍ക്കുവിന്‍
അഖിലലോക ഗാനമിതു മനുഷ്യവംശമാകും!"

ഒന്നു ചേര്‍ന്നു നില്‍ക്ക നാം വിഭിന്നജോലി ചെയ്യുവോര്‍
കയ്യു കയ്യിണക്കി നില്‍ക്ക വേര്‍പ്പണിഞ്ഞ മെയ്കളില്‍ ,
എങ്കിലുലകു മുഴുവനും നമ്മുടേതു മാത്രമാം,
മെയ്യനങ്ങിടാത്തവര്‍ക്കു സ്ഥാനമില്ല ഭൂമിയില്‍ .

നമ്മളെ കടിച്ചു കാര്‍ന്നു ചീര്‍ത്ത കൂട്ടരെത്ര പേര്‍ !
എങ്കിലും വരും പ്രഭാതമൊന്നു വാനില്‍ നിന്നുമ-
ന്നകന്നു പോകുമിന്നു ചോരയൂറ്റിടുന്ന കഴുകുകള്‍
അന്നു തൊട്ടുദാരമാം വെളിച്ചമാണു ഭൂമിയില്‍ .

കോറസ്- "ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നില്‍ക്കുവിന്‍
അഖിലലോക ഗാനമിതു മനുഷ്യവംശമാകും!"


ഉണരൂ നീ പട്ടിണി തടവുകാരെ
ഉയരൂ ഭൂമിതൻ ഹതഭാഗ്യരെ
മുഴങ്ങീടും നീതിബൊധമിന്നീ ആഴിയിൽ
ഇത് പഞ്ഞകാലമന്ത്യമാകും സ്പോടനം
പോയകാല ചിന്തകൾ മറന്നീടു നീ
ഉണർന്നീടു ഉയർന്നീടു കീഴാളരെ
അഖിലലോകം ഇന്നുലഞ്ഞിടും അടിത്തറയാലെ
ഇന്നിവിടെ നമ്മൾ തുച്ഛം, ഇനി എല്ലാമായിടും

ഇന്നിതാ അന്ത്യ പോരാട്ടം വരവായി
ഉറച്ചിതു നിന്നിടാം സ്വസ്ഥാനങ്ങളിൽ
വരൂ സാർവദേശീയ ഗാനമിതാ
ഒരുമിക്കും മനുജകുലം
ഇന്നിതാ അന്ത്യ പോരാട്ടം വരവായി
ഉറച്ചിതു നിന്നിടാം സ്വസ്ഥാനങ്ങളിൽ
വരൂ സാർവദേശീയ ഗാനമിതാ
ഒരുമിക്കും മനുജകുലം

Uṇarū nī paṭṭiṇi taṭavukāre
Uyarū bhūmitan hatabhāgyare
Muḻaṅṅīṭuṁ nītibeādhaminnī āḻiyil
It paññakālamantyamākuṁ spēāṭanaṁ
Pēāyakāla cintakaḷ maṟannīṭu nī
Uṇarnnīṭu uyarnnīṭu kīḻāḷare
Akhilalēākaṁ innulaññiṭuṁ aṭittaṟayāle
Inniviṭe nam'maḷ tucchaṁ, ini ellāmāyiṭuṁ

Innitā antya pēārāṭṭaṁ varavāyi
Uṟaccitu ninniṭāṁ svasthānaṅṅaḷil
Varū sārvadēśīya gānamitā
Orumikkuṁ manujakulaṁ
Innitā antya pēārāṭṭaṁ varavāyi
Uṟaccitu ninniṭāṁ svasthānaṅṅaḷil
Varū sārvadēśīya gānamitā
Orumikkuṁ manujakulaṁ


Back to the song page with all the versions

Main Page

Note for non-Italian users: Sorry, though the interface of this website is translated into English, most commentaries and biographies are in Italian and/or in other languages like French, German, Spanish, Russian etc.




hosted by inventati.org